ആഗമനകാലത്തിലെ മൂന്നാം ഞായരാഴ്ചയിലാണ് നമ്മള്‍

ആഗമനകാലത്തിലെ മൂന്നാം ഞായരാഴ്ചയിലാണ് നമ്മള്‍. ക്രിസ്തുവിനു വഴിയൊരുക്കുവാന്‌ വന്ന സ്നാപക യോഹന്നാന്റെ തീക്ഷ്ണതയേറിയ വാക്കുകള്‍ ജനങ്ങളുടെ ഹൃദയങ്ങളെ ഭേദിക്കുന്ന ഭാഗങ്ങളാണ് തിരുസഭ മാതാവ് ധ്യാനിക്കുന്നത്. സഭ ക്രിസ്തുവിന്റെ രണ്ടാം വരവിനായി ഒരുങ്ങു…

ന്നതിനിടയില്‍ അവിടുത്തെ പ്രഥമ വരവിന്റെ ഒര്മയാചരണം നടത്തുകയും ചെയ്യുന്നു. ഇന്നത്തെ സുവിശേഷത്തിലെ ഒരു ചോദ്യമാണ് നമ്മുടെ ധ്യാന വിഷയം. ജനം സ്നാപകയോഹന്നാനോട് ചോദിച്ചു ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്.
ഇന്ന് വിശ്വസിച്ചാല്‍ രക്ഷനേടാം എന്ന് പറഞ്ഞു വിശ്വാസികളെ കുറെ പാട്ടിലും കയ്യടിയിലും ബഹളത്തിലും മാത്രം ഒതുക്കി നിര്‍ത്തുന്ന യോഗങ്ങള്‍ സുലഭമാണ്. ഞങ്ങള്‍ എന്താണ് വിശ്വസിക്കേണ്ടത് എന്നല്ല ജനങ്ങള്‍ ഇവിടെ ചോദിക്കുന്നത്, മറിച്ച്, ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്നാണു.. കൂടുതല്‍ നേരം പ്രാര്‍ത്ഥിച്ചത്‌ കൊണ്ടോ ഒരു വര്‍ഷത്തില്‍ മൂന്നും നാലും ധ്യാനങ്ങളില്‍ പങ്കെടുത്തത് കൊണ്ടോ മാത്രം സ്വന്തമാകുന്നതല്ല രക്ഷയുടെ അനുഭവം. ഇന്ന് സ്വന്തം ഉത്തരവാദിത്വങ്ങള്‍ മറന്നു പ്രാര്‍ത്ഥനയുടെ പേരില്‍ കറങ്ങി നടക്കുന്ന മനുഷ്യരുണ്ട്‌. ഒരു സുപ്രഭാതത്തില്‍ ഉണ്ടായ കുറെ വരങ്ങള്‍ മറ്റു ജനങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ വേണ്ടി ഉപയോഗിക്കുകയും സ്വയം വഴിതെറ്റി നടക്കുകയും ചെയ്യുന്ന പ്രവാചകന്മാര്‍ നമുക്കിടയിലുണ്ട്. എന്ത് വിശ്വസിക്കണം എന്ന് പഠിപ്പിക്കുന്ന ഇവര്‍ പ്രവര്‍ത്തിയില്ലാത്ത വിശ്വാസം നിര്‍ജീവമാണെന്ന വചനം മനപൂര്‍വം മറക്കുന്നു. മത്തായി ല് പറയുന്നു…മനുഷ്യപുത്രന്‍ സ്വപിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്‍മാരോടൊത്തു വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്‍കും എന്ന്… വിശുദ്ധ യാക്കോബ് എഴുതിയ ലേഖനം 2, 14-18 ല് പറയുന്നു എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്‍മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ?
ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ് എന്ന്. തുടര്‍ന്ന് അദേഹം എഴുതുന്നു…മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്നു നിനക്കു തെളിയിച്ചുതരേണ്ടതുണ്ടോ എന്ന്. മത്തായി 7,21 നമ്മോടു പറയുന്നത് കേള്‍ക്കു കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. അപ്പോള്‍ യേശുവില്‍ വിശ്വസിക്കുന്നതിനോടൊപ്പം ആ വിശ്വാസം പ്രാവര്‍ത്തികമാക്കുന്നതിലും നാം ശ്രദ്ധാലുക്കള്‍ ആകണം. അധരം കൊണ്ട് കര്‍ത്താവിനെ ബഹുമാനിക്കുകയും ഹൃദയം കൊണ്ട് അവിടുത്തെ തള്ളിക്കളയുകയും ചെയ്യുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതു. യേശുവിന്റെ ജീവിതം നല്‍കുന്ന വലിയ സന്ദേശവും അത് തന്നെയാണ് അവന്‍ രാത്രിയുടെ നീണ്ട യാമങ്ങളില്‍ സ്വന്തം പിതാവുമായി പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു…എന്നിട്ട് പകല്‍ മുഴുവനും അവന്‍ നന്മചെയ്തു കൊണ്ട് ജീവിച്ചു. പ്രോടസ്ടന്റ്റ് പ്രസ്ഥാനത്തിന് കാരണക്കാരനായ മാര്‍ട്ടിന്‍ ലൂതര്‍ അദേഹം പരിഭാഷപ്പെടുത്തിയ ബൈബിളില്‍ റോമാക്കാര്‍ക്കെഴുതിയ ലേഘനത്തിലെ 3, 28 ല് വിശ്വാസം കൊണ്ട് മാത്രം (ALONE) എന്ന് കൂട്ടിചെര്‍ത്തതാണ് ഇന്ന് നമ്മുടെ പെന്തക്കോസ്ത് സഹോദരങ്ങളുടെ പഠനത്തിന്റെ അടിസ്ഥാനം.. എന്നാല്‍ യാക്കോബ് തന്റെ ലേഘനത്തില്‍ പറയുന്നത് കേള്‍ക്കു.. മനുഷ്യന്‍ വിശ്വാസംകൊണ്ടു മാത്ര മല്ല പ്രവൃത്തികളാലുമാണു നീതീകരിക്കപ്പെടുന്നതെന്നു നിങ്ങള്‍ അറിയുന്നു.. ഈ വചനങ്ങളെ നമുക്ക് തെറ്റായി വ്യഖ്യാനിക്കാതെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം.. ക്രിസ്തു നമ്മുടെ രക്ഷകനാണ്‌.. ക്രിസ്തുവിലുള്ള രക്ഷ നാം സ്വന്തമാക്കുന്നത് വിശ്വാസം കൊണ്ട് മാത്രമല്ല ആ വിശ്വാസത്തെ പൂര്‍ണതയിലേക്ക്‌ നയിക്കുന്ന പ്രവ്രത്തികള്‍ കൊണ്ടും കൂടെയാണ്. വിശ്വാസം ഇല്ലാത്ത പ്രവര്‍ത്തി അപൂര്‍ണമാണ്. ഓര്‍ക്കാം വിശ്വസിക്കാന്‍ മാത്രമല്ല പ്രവര്‍ത്തിക്കാന്‍ കൂടെ വിളിക്കപ്പെട്ടവരാണ് നമ്മള്‍. പ്രവര്‍ത്തി നമ്മില്‍ നിന്നും ത്യാഗം ആവശ്യപ്പെടുന്നു. ഈ ക്രിസ്തുമസ് കാലയളവില്‍ നമുടെ രക്ഷകനായ യേശുവിലുള്ള വിശ്വാസത്തെ പുണ്യപ്രവര്‍ത്തികളാല്‍ പൂര്‍ണമാക്കി അവിടുത്തെ ജനനത്തിന്റെ ഓര്മ നമുക്ക് ഭക്തിയോടുകൂടെ ആഘോഷിക്കാം.. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

You may also like...

Leave a Reply

%d bloggers like this: