ഇന്നത്തെ പ്രഭാതത്തിൽ…

ഇന്നത്തെ പ്രഭാതത്തിൽ….കര്‍ത്താവായ ദൈവം, ശക്തനായവന്‍. അങ്ങ് എനിക്കായി ഒരു പ്രഭാതം ഒരുക്കിവെച്ചിരിക്കുന്നു..
സ്നേഹത്തോട് വിശ്വസ്തതയോടും കൂടെ അങ്ങേക്ക് സേവനം ചെയ്യുവാൻ വേണ്ടി അങ്ങ് നല്കിയ ഈ ദിവസത്തിനു നന്ദി പറയുന്നു.. ആകാശം അവിടുത്തെ നീതിയെ ഉദ്‌ഘോഷിക്കുന്നു; ഭൂമി അങ്ങയുടെ വിശ്വസ്തതയെ പ്രഘോഷിക്കുന്നു.. ഞാനും അവയോടു ചേർന്ന് അങ്ങയെ പാടിസ്തുതിക്കുന്നു…
അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും എന്നരുൾ ചെയ്ത ദൈവമേ, അങ്ങയുടെ വഴിയിൽ ഇന്നും എന്നും ഞാൻ നടക്കുവാൻ അങ്ങയുടെ പരിശുദ്ധാതമാവിനെ അയച്ചു എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമെ.അങ്ങയുടെ ശിക്ഷണത്തെ സ്നേഹിക്കുവാനും അങ്ങയുടെ വചനത്തെ ഉൾക്കൊള്ളുവാനും എന്നെ സഹായിക്കണമേ,
കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു. ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ.
കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ.
അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കു വേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു. എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ! കര്‍ത്താവേ, അങ്ങയുടെ അചഞ്ചല സ്‌നേഹത്തിന് അനുസൃതമായി കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ.
ഇതാ ഞാൻ ഇന്നത്തെ എന്റെ എല്ലാ പ്രവര്ത്തികളും അങ്ങേക്ക് സമര്പ്പിക്കുന്നു… അവയിലൂടെയെല്ലാം അങ്ങ് മഹത്വപ്പെടണമേ…
ദൈവമേ, ഇന്ന് അങ്ങയുടെ സഹായം ആവശ്യമായിരിക്കുന്നവരെ എല്ലാവരെയും സഹായിക്കണമേ…
അങ്ങയെ മറന്നു ജീവിക്കുന്ന, തള്ളിക്കളഞ്ഞു ജീവിക്കുന്ന, വിശ്വസിക്കാതെ ജീവിക്കുന്ന മക്കളുടെ മേൽ കനിവായിരിക്കണമേ..
എന്നെയും എന്റെ ജീവിതത്തെയും എന്റെ ബന്ധങ്ങളെയും തൊഴിലിനേയും സുഖ ദുഖങ്ങളെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി അങ്ങേക്ക് ഞാൻ കാഴ്ച വെക്കുന്നു…
സ്വീകരിച്ചു അവയെല്ലാം അങ്ങയുടെ മഹത്വത്തിനും സഹോദരങ്ങളുടെ നന്മയ്ക്കുമാക്കി മാറ്റണമേ….ആമേൻ..

You may also like...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: