ക്രിസ്തീയ ജീവിതം ഒരുക്കത്തിന്റെ ജീവിതമാണ്….

ക്രിസ്തീയ ജീവിതം ഒരുക്കത്തിന്റെ ജീവിതമാണ്…. തിരുസഭാ മാതാവ് ആണ്ടു വട്ടത്തിലെ മുപ്പത്തി മൂന്നാം ഞായറില്‍ ധ്യാനിക്കുന്ന സുവിശേഷ ഭാഗം വിശുദ്ധ മാര്‍ക്കോസ് എഴുതിയ സുവിശേഷം പതിമൂന്നാം അദ്ധ്യായം, വാക്യങ്ങള്‍ 24-32. ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടതിനോക്കെയും ഒരു അവസാനമുണ്ട്. യേശുക്രിസ്തു ഇന്നത്തെ സുവിശേഷത്തിലൂടെ ആ ദിവസത്തെപറ്റി നമ്മെ പഠിപ്പിക്കുന്നു. പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസങ്ങളും എപ്രകാരമാണ് നമ്മെ ഒരുക്കേണ്ടത് എന്ന് പറഞ്ഞു തരുന്നു. ആ ദിവസങ്ങളില്‍ മനുഷ്യപുത്രന്‍ തന്റെ മഹ്ത്വത്തോടെ എഴുന്നള്ളിവരും. അവന്‍ തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ, മാലാഖമാരെ അയച്ചു ഒരുമിച്ചുകൂട്ടും. ആ ദിവസം അടുത്തെത്തി കഴിഞ്ഞു.. ഒരുങ്ങിയിരിക്കുവിന്‍. ആകാശവും ഭൂമിയും കടന്നുപോയാലും എന്റെ വാക്കുകള്‍ക്ക് മാറ്റം ഉണ്ടാവുകയില്ല. കൂട്ടുകാരെ, എപ്പോഴും മനസ്സില്‍ സൂക്ഷിക്കേണ്ട ഒരു കാര്യമാണ് ക്രിസ്തീയ ജീവിതം ഒരുങ്ങിയിരുപ്പിന്റെ ജീവിതമാണ്. ഒരു ക്രിസ്ത്യാനി ക്രിസ്തുവിന്റെ രണ്ടാം വരവിനായി പ്രത്യാശയോടെ കാത്തിരിക്കുന്നവനാണ്. കര്‍ത്താവ് പറയുന്ന ആ ദിവസം ഇതാ പടിവാതിക്കള്‍ എത്തിയിരിക്കുന്നു. ശരിയായ ഒരുക്കത്തോടുകൂടാതെ ആ ദിവസത്തെ അഭിമുഖീകരിക്കുവാന്‍ സാധ്യമല്ല. ഒരു പക്ഷെ , നാം കാണുന്ന പല യുദ്ധങ്ങളും പകൃതിയുടെ വികൃതികളും എല്ലാം തന്നെ ഒരു ഒരുക്കത്തിലേക്ക് നമ്മെ നയിക്കെണ്ടിയിരിക്കുന്നു. വചനം പരിശോധിക്കുമ്പോള്‍ നമുക്കറിയാം പലപ്രാവശ്യം യേശു ഒരുങ്ങിയിരിക്കെണ്ടതിന്റെ ആവശ്യകത നമ്മെ പഠിപ്പിക്കുന്നു. ദൈവം പല രീതിയില്‍ നമ്മോടു സംസാരിക്കാം. പല അടയാളങ്ങളും അവിടുത്തെ സന്ദേശമാണ്. ഒരുക്കമില്ലാത്തവന് ക്രിസ്തുവിന്റെ നിത്യതയില്‍ പങ്കുചേരാനാവില്ല.. കാലത്തിന്റെ അടയാളങ്ങള്‍ കൂടുതല്‍ വിശ്വാസത്തിലേക്കും പ്രത്യാശയിലെക്കും നമ്മെ നയിക്കണം. തിരുസഭ നമ്മെ പഠിപ്പിക്കുന്നു. കാലത്തിന്റെ അവസാനം എന്ന് പറയുന്നത് ദൈവവുമായുള്ള കൂടിക്കഴ്ചയാണെന്നു. ഈ കൂടിക്കാഴ്ചയില്‍ നമ്മുടെ പ്രവര്‍ത്തികള്‍ക്കൊത്തു ദൈവം നമ്മെ വിധിക്കും. അവിടുന്ന് സ്നേഹസമ്പന്നനും കരുണയുള്ളവനും ഒപ്പം നീതിമാനുമായ ദൈവമാണ്. ആരാധനക്രമത്തിലെ അവസാന ഞായറായ അടുത്ത ആഴ്ച, ക്രിസ്തുരാജന്റെ തിരുന്നാളാണ് തിരുസഭ ആഘോഷിക്കുന്നത്. ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ രാജാവ് ക്രിസ്തുവാണ്‌ എന്നാ സത്യം ലോകം മുഴുവന്‍ ശക്തിയോടും ഉറച്ച വിശ്വസത്തോടുംകൂടെ ഓരോ ക്രിസ്ത്യാനിയും വിളിച്ചു പറയണം. രാജാക്കന്മാരുടെ രാജാവായ ക്രിസ്തു മഹിമ പ്രതാപത്തോടെ വീണ്ടും വരും. ആ വിശ്വാസവും പ്രത്യാശയുമാണ് ക്രിസ്തീയ ജീവിതത്തിന്റെ ശക്തി. വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ് അവിടന്ന്. ശത്രുക്കളെ തന്റെ പാദത്തിന്‍ കീഴിലാക്കുന്ന ആ ദിനം ക്രിസ്തുവുമായുള്ള മുഖാമുഖ ദര്‍ശനത്തിന്റെ ദിനമാണെന്ന് നാം മറക്കരുത്. ക്രിസ്തുവില്‍ വിശ്വസിക്കുന്നത് കൊണ്ട് മാത്രം രക്ഷ സ്വന്തമാകുന്നില്ല.. ആ വിശ്വാസം ജീവിക്കണം. പ്രവര്‍ത്തിയിലൂടെ പ്രകടമാക്കണം.. കൂദാശ സ്വീകരണത്തിലൂടെ പരിപോഷിപ്പിക്കണം..അപ്രകാരം പരിപോഷിപ്പിക്കപ്പെടാത്ത ഒരു വിശ്വാസം നിര്‍ജീവമാണ്. അവിടുത്തെ രണ്ടാം വരവുവരെ നാം പരികര്മം ചെയ്യുവാന്‍ അവിടുന്ന് നല്‍കിയ ബലിയര്‍പ്പണം ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി മാറണം. വിധിയുടെ ദിനം നമുക്ക് നാശത്തിന്റെ ദിനം ആകാതിരിക്കട്ടെ. അത് രക്ഷയുടെ അനുഭവം ആകാനാണ് ഓരോ കൂദാശകളും നമ്മെ ഒരുക്കുന്നത്. കുമ്പസാര കൂദാശയിലൂടെ കര്‍ത്താവ് നമുക്ക് നല്‍കുന്ന പാപമോചനത്തിന്റെ, രക്ഷയുടെ ഉറവയിലേക്ക് നമുക്കാണയാം. പരിശുദ്ധ കുര്‍ബാന അവിടുത്തെ തിരുശരീരം നമുക്കായി പകര്‍ത്തു തരുന്ന ദിവ്യരഹസ്യമാണെന്ന് തിരിച്ചറിയാന്‍ നാം വൈകരുതെ. കര്‍ത്താവിന്റെ ഈ രണ്ടാം വരവ് വിശ്വാസത്തോടെ കാത്തിരുന്ന വിശുദ്ധര്‍ നമുക്ക് മാതൃകയാകട്ടെ. അവരുടെ ഒരുക്കമുള്ള ജീവിതം നമുക്ക് പ്രചോദനമേകട്ടെ. കര്‍ത്താവിന്റെ ആ ദിനത്തില്‍ അവിടുന്ന് നമ്മോടു കരുണ കാണിക്കുവാന്‍ അവിടുത്തെ അമ്മ നമുക്ക് മധ്യസ്ഥം വഹിക്കട്ടെ.. ഓര്‍ക്കുക.. ക്രിസ്തീയ ജീവിതം ഒരുക്കത്തിന്റെ ജീവിതമാണ്, അത് വിശ്വാസത്തോടെയുള്ള കാത്തിരിപ്പിന്റെ ജീവിതമാണ്.

You may also like...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: