ക്രിസ്തുവില്‍ ഉണ്ടായിരുന്ന ആത്മാവ് ക്രിസ്ത്യാനികളിലും ഉണ്ടായിരിക്കണം…

ക്രിസ്തുവില്‍ ഉണ്ടായിരുന്ന ആത്മാവ് ക്രിസ്ത്യാനികളിലും ഉണ്ടായിരിക്കണം…
ആണ്ടു വട്ടത്തിലെ മൂന്നാം ഞായര്‍. ഇന്ന് തിരുസഭാമാതാവ് ധ്യാനിക്കുന്ന സുവിശേഷം വിശുദ്ധ .ലൂക്കായുടെ സുവിശേഷത്തിന്റെ ആദ്യഭാഗമാണ്. യേശു സിനഗോഗില്‍ കയറി തനിക്കു നല്‍കപ്പെട്ട വചനഭാഗം ആധികാരികതയോടെ വായിക്കുകയാണ്.. ആരംഭിക്കുന്നത് തന്നെ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട് എന്നാണു. യേശുവിന്റെ ജീവിതത്തിലുടനീളം നാം കണ്ടുമുട്ടുന്ന ഒരു വാക്യമാണ്, അവന്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി എന്നുള്ളത്. ദൈവം ത്രിയേക ദൈവമാണെന്നും അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ചേരുന്നതാനെന്നും തിരുവചനം നമ്മെ പഠിപ്പിക്കുന്നു. ഇന്ന് നമുക്ക് യേശുവും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധം ഒന്ന് ധ്യാനിക്കാം. ലൂക്കായുടെ സുവിശേഷം..1:35.. ല് ഗബ്രീല്‌ ദൈവദൂതന്‍ മറിയത്തോടു പറയുന്നത് പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും എന്നാണ്.യേശുവിന്റെ ജ്ഞാനസ്നാന അവസരത്തിലും സ്വര്‍ഗം തുര്‍ക്കപ്പെടുന്നതും പരിശുദ്ധാത്മാവ് പ്രാവിനെപ്പോലെ ഇറങ്ങി വരുന്നതും വളരെ മനോഹരമായി പ്രതിപാദിച്ചിട്ടുണ്ട്.. മരുഭൂമിയിലെ പരീക്ഷക്ക് മുന്‍പ് സുവിശേഷകന്‍ പറയുന്നു 4:1., യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോര്‍ദാനില്‍ നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു എന്ന് .. ലൂക്കായുടെ സുവിശേഷം..4:14.. ല് യേശു ദൗത്യം ആരംഭിക്കുന്നതിനെ കുറിച്ച് പറയുന്നു….യേശു ആത്മാവിന്റെ ശക്തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി… യെശയ്യ പ്രവാചകന്റെ യേശുവിനെ കുറിച്ചുള്ള പ്രവാചകന്‍ പറയുന്നു.42:1..ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവനു നല്‍കി;. മത്തായിയുടെ സുവിശേഷം 12:17,18 ……..ഈ പ്രവചനം പൂര്‍ത്തിയായതായി പറയുന്നു. പ്രവാചകന്‍ യേശുവിലുള്ള ആത്മാവിനെ കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു.11:2,3…കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവ ഭക്തിയുടെയും ആത്മാവ്..മത്തായി12:28 ല് യേശു നമ്മളോട് പറയുന്നത് എന്നാല്‍, ദൈവാത്മാവിനെക്കൊണ്ടാണു ഞാന്‍ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളില്‍ വന്നുകഴിഞ്ഞിരിക്കുന്നു എന്നത്രെ. തിരുവചനത്തില്‌ നിന്നും ഇപ്രകാരമുള്ള അനേകം വചനങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. യേശുവും പരിശുദ്ധാത്മാവും തമ്മിലുള്ള അഭേദ്യമായ ഒരു ബന്ധം. യേശു ജീവിച്ചതും ചിന്തിച്ചതും പ്രവര്‍ത്തിച്ചതും സംസാരിച്ചതും പ്രലോഭനങ്ങളെ നേരിട്ടതും എല്ലാം തന്നെ തന്റെ ഉള്ളില്‍ നിറഞ്ഞിരുന്ന പരിശുദ്ധാത്മാവിന്റെ നിറവിലാണ്. ക്രിസ്ത്യാനി പരിശുദ്ധാത്മാവിന്റെ നിറവില്‍ ക്രിസ്തുവിനെ അനുഗമിക്കുന്നവനാണ്. അന്ന് പരിശുട്ധാത്മാവിലൂടെ ക്രിസ്തു എന്തെല്ലാം കാര്യങ്ങള്‍ ചെയ്തോ ആതെ ആത്മാവിലൂടെ തന്നെ ഇന്നും സഭയിലും സമൂഹത്തിലും പ്രവര്‍ത്തിക്കുവാന്‍ നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നു. ആത്മാവില്ലാത്ത മനുഷ്യന്‍ ജഡമാണ്. ഈ വിശ്വാസ വര്‍ഷത്തില്‍ പരിശുദ്ധാത്മാവിനോടു നമുക്ക് പ്രാര്‍ത്ഥിക്കാം, നമ്മില്‍ നിറയുവാന്‍ വേണ്ടി…ആത്മാവിനാല്‍ ജ്വലിക്കുന്ന ഹൃദയവുമായി യേശുവിന്റെ സ്നേഹ സുവിശേഷത്തിന്റെ സാക്ഷികളാകാന്‍ നമുക്ക് സാധിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കാം. പരിശുദ്ധാത്മാവാണ് തിരുസഭയും സഭാമക്കളെയും നയിക്കുന്നത്.. ആത്മാവിന്റെ സ്വരത്തിന് കാതോര്‍ക്കാം. ക്രിസ്തുവില്‍ ഉണ്ടായിരുന്ന ആത്മാവ് ക്രിസ്ത്യാനികളിലും ഉണ്ടായിരിക്കണം…ആമേന്‍..

You may also like...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: