നമുക്ക് പ്രാര്‍ത്ഥിക്കാം….

നമുക്ക് പ്രാര്‍ത്ഥിക്കാം….പ്രലോഭനങ്ങളെ അതിജീവിച്ച ഈശോയെ അങ്ങേക്ക് ആരാധനയും സ്തുതിയും അര്‍പ്പിക്കുന്നു. നീ ദൈവപുത്രനാണെങ്കില്‍… എന്റെ ജീവിതത്തിലെ പ്രശ്നങ്ങള്‍ മാറ്റുക, രോഗങ്ങള്‍ മാറ്റുക, സാമ്പത്തിക ക്ലേശം മാറ്റുക , എനിക്ക് ജോലി നല്‍കുക, എന്നൊക്കെ ഞാന്‍ പ്രാര്‍ത്ഥിച്ചുപോയ നിമിഷങ്ങളെയോര്‍ത്ത് അങ്ങയോടു മാപ്പപേക്ഷിക്കുന്നു. പണത്തോടും സ്ഥാനമാനങ്ങളോടും ലൌകീക വസ്തുക്കളോടും എനിക്ക് തോന്നുന്ന അമിതമായ ആഗ്രഹത്തില്‍ നിന്നും എന്നെ മോചിപ്പിക്കണമേ. അല്‍പ്പം സുഖത്തിനും സൌകര്യത്തിനും വേണ്ടി അങ്ങയെ ഞാന്‍ ഒറ്റിക്കൊടുത്തു മറന്നു ജീവിക്കാതിരിക്കട്ടെ. കര്‍ത്താവേ, ഞാന്‍ യാചിച്ച കാര്യം ലഭിക്കാത്തതിന്റെ പേരില്‍ അങ്ങയെ ഞാന്‍ കുറ്റപ്പെടുത്തിയതിനെ ഓര്‍ത്തും മാപ്പ് ചോദിക്കുന്നു.
യേശുവേ, എന്നില്‍ വചനത്തോടുള്ള ദാഹവും വിശപ്പും വളര്ത്തണമേ. ഉപവാസവും പ്രാര്‍ത്ഥനയും ധാനദര്‌മവും വഴി എന്നിലെ പൈശാചിക ശക്തിയെ തോല്‍പ്പിക്കുവാന്‍ എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിലെ പ്രലോഭനങ്ങളെ ഞാന്‍ തിരിച്ചറിയട്ടെ. അങ്ങേക്കും സഹോദരങ്ങള്‍ക്കും ദുഖത്തിന് കാരണമാകുന്ന യാതൊന്നും ഞാന്‍ ചെയ്യാതിരിക്കട്ടെ.
യേശുവേ, പിശാച് ഈ ലോകം മുഴുവന്‍ എനിക്ക് നല്‍കാം എന്ന് പറഞ്ഞാലും അങ്ങയെ അല്ലാതെ ഞാന്‍ മറ്റൊന്നിലും സന്തോഷിക്കാതിരിക്കട്ടെ. അങ്ങയെ അല്ലാതെ മറ്റൊന്നിനെയും ഞാന്‍ സ്വന്തമാക്കതിരിക്കട്ടെ. അങ്ങയെ അല്ലാതെ ഞാന്‍ മറ്റൊന്നിനെയും സന്തോഷിപ്പിക്കാതിരിക്കട്ടെ.
അവിടുന്ന് എനിക്കായി കരുതി വെച്ചിരിക്കുന്ന സ്വര്‍ഗീയ സമ്പത്തോര്ക്കുംപോള്‍ ഈ ലോകത്തിലെ സമ്പത്തുകള്‍ എത്രയോ നിസ്സാരമാകുന്നു. അവയൊന്നും എന്റെ കൂടെ വരില്ല എന്നാ തിരിച്ചറിവില്‍, പരിശുദ്ധ അമ്മയും വിശുദ്ധരും മാലാഖമാരും ഇന്നും അനുഭവിക്കുന്ന ആ നിത്യ സമ്പത്ത് സ്വന്തമാക്കുവാന്‍ ഞാന്‍ എന്റെ ജീവിതത്തെയും സമര്‍പ്പിക്കുന്നു. സ്വീകരിച്ചു അനുഗ്രഹിക്കേണമേ. പരിശുദ്ധ അമ്മയും വിശുദ്ധരും അങ്ങയുടെ മുന്‍പില്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകള്‍ അങ്ങ് കേട്ടരുളേണമേ ആമേന്‍..

You may also like...

Leave a Reply

%d bloggers like this: