‎07.12.2012ഈ പ്രഭാതത്തില്‍….

ഈ പ്രഭാതത്തില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ ദൈവമേ അങ്ങേക്ക് നന്ദിയും പുകഴ്ചയും അര്‍പ്പിക്കുക ഉചിതമാണല്ലോ. അവിടുന്നാണല്ലോ എന്നെ എഴുന്നെല്പ്പിച്ചതും എനിക്ക് ജീവന്‍ നല്കിയതും. നന്ദിയോടെ അങ്ങയുടെ അന്നിധിയില്‍ നില്‍ക്കുമ്പോഴും എന്റെ കഴിഞ്ഞകാല ജീവിതത്തിലെ പാപങ്ങളെ പ്രതി അങ്ങ് എന്നോട് കോപിക്കരുതെന്നും എന്നെ അതിനോത്തവിധം ശിക്ഷിക്കരുതേ എന്നും മനമുരുകി പ്രാര്‍ത്ഥിക്കുന്നു. അങ്ങ് എന്ന് കൈവിട്ടാല്‍ ഈ ഭൂമിയില്‍ ഒരു രാജാക്കന്മാര്‍ക്കും നേതാക്കന്മാര്‍ക്കും എന്നെ രക്ഷിക്കാനാവില എന്ന് ഞാന്‍ പൂര്‍ണമായി തിരിച്ചറിയുന്നു. അവിടത്തേക്ക് ഇഷ്ടമുള്ളത് മാത്രം ചിന്തിക്കുവാനും പറയാനും ചെയ്യാനുമായി എന്റെ ജീവിതത്തെ, അങ്ങയുടെ ദാനമായ ജീവിതത്തെ അങ്ങയുടെ കരങ്ങളില്‍ തന്നെ സമര്‍പ്പിക്കുന്നു. ഈ വിശ്വാസ വര്‍ഷത്തില്‍ അങ്ങയിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുവാനും ഉണ്ണി ഈശോക്ക് ജനിക്കുവാന്‍ എന്റെ ഹൃദയം ഒരുക്കുവാനും എന്നെ സഹായിക്കണമേ. പരിശുദ്ധ അമ്മ ദൈവദൂതന്റെ വാക്കുകള്‍ക്കു ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞത് പോലെ ഞാനും എന്റെ രക്ഷകനായ യേശുവിന്റെ ഇഷ്ടം എന്നില്‍ നിറവേറാന്‍ എന്നെ തന്നെ സമര്‍പ്പിക്കുന്നു. ഈശോക്ക് ജനിക്കുവാന്‍ ഹൃദയവും ജീവിതവും നല്‍കിയ എല്ലാ വിശുദ്ധരുടെയും മാതൃക എനിക്ക് പ്രചോദനമേകട്ടെ. ഞാന്‍ ആരോടും കോപിക്കാതെ സ്നേഹത്തോടെ പെരുമാറുവാന്‍ എനിക്ക് കൃപ നല്‍കണേ. അവിടുത്തെ രാജ്യത്തില്‍ എത്തുവോളം ഞാന്‍ എന്നെ എല്പ്പിക്കപ്പെടിരിക്കുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും വിശുദ്ധിയോടെ ചെയ്യട്ടെ. കര്‍ത്താവേ എന്നെയും അങ്ങയുടെ സ്വന്തമാക്കി തീര്‍ക്കണേ. പിതാവിനും പുത്രനും പരിശുദ്ധാത്മാവീനുമ് സ്തുതി….

You may also like...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: