12.12.12

12.12.12.
സ്നേഹനിധിയായ പിതാവേ ചരിത്രത്തിലെ ഒരു പ്രധാന ദിവസത്തിലേക്ക് ഞങ്ങളെ കൊണ്ടുവന്ന അങ്ങയുടെ വലിയ സ്നേഹത്തിനു നന്ദി പറയുന്നു. ദൈവമേ അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ രക്ഷകനുമായ യേശുക്രിസ്തുവിന്റെ ജനനത്തിനായി ഒരുങ്ങുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്ക
ണമേ. അവിടുത്തെ പരിശുദ്ധാതമാവിനെ അയച്ചു ഞങ്ങളുടെ ഹൃദയങ്ങളെ വിശുദ്ധീകരിക്കണമേ. എന്റെ ദുഖത്തില്‍ സുഖവും രോഗത്തില്‍ ആരോഗ്യവും പരാജയത്തിലെ വിജയവും അങ്ങാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അഗയുടെ കരം എന്നെ താങ്ങി നടത്തുന്നത് ഞാന്‍ അറിയുന്നു. ആകാശത്തേക്കാള്‍ ഉന്നതമായ അങ്ങയുടെ കാരുണ്യത്താല്‍ എന്നോട് കരുണകാണിക്കണമേ. ഇതാ അങ്ങയുടെ സ്നഹം അനുഭവിക്കാന്‍ എന്റെ ഹൃദയത്തെയും അങ്ങയുടെ സ്നേഹം പകരാന്‍ എന്റെ ശരീരത്തെയും അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങേക്ക് ഇഷ്ടമുള്ളത് എന്നോട് പ്രവര്‍ത്തിച്ചു കൊള്ളുക..ഓരോ വിശുദ്ധരും അങ്ങയുടെ കരങ്ങളിലേക്ക് പൂര്‍ണമായി സമര്‍പ്പിച്ചത് പോലെ വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കുവാന്‍ എന്റെ ജീവിതത്തെയും ഇതാ ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങ് എനിക്ക് നല്‍കിയ എന്റെ മാതാപിതാക്കള്‍ സഹോദരങ്ങള്‍ എന്റെ ജീവിത പങ്കാളി, മക്കള്‍, ഭവനം, തൊഴില്‍ സൌഹൃദങ്ങള്‍ എല്ലാം തന്നെ ഈ പ്രഭാതത്തില്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ അറിയുന്ന അങ്ങ് അവരെ അനുഗ്രഹിക്കണമേ. ഈശോയെ അങ്ങേക്ക് ഇഷ്ടമില്ലാത്ത യാതൊന്നും എന്നില്‍ നിന്നും സംഭവിക്കാതിരിക്കട്ടെ. അവിടത്തേക്ക് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലൂടെ ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എല്ലാ സ്തുതിയും പുകഴ്ചയും സമര്‍പ്പിക്കുന്നു ആമേന്‍..

You may also like...

Leave a Reply

%d bloggers like this: