അത്യുന്നതനായ ദൈവമേ, അങ്ങയെ ആരാധിക്കുവാനും മഹ്ത്വപ്പെടുത്തുവാനും സഹോദരസ്നേഹത്തില്‍ വളരുവാനും ഒരുദിവസം കൂടി തന്നതിന് നന്ദി. അവിടുത്തെ കൃപയാണല്ലോ എന്നെ എഴുന്നെല്പ്പിച്ചതും ജീവനേകിയതും. പൂര്‍ണമായി അങ്ങയില്‍ ആശ്രയിക്കുവാനും അങ്ങയുടെ സ്വന്തമായി തീരുവാനും ഞാനായിരിക്കുന്ന മേഖലയില്‍ അങ്ങയുടെ സാക്ഷിയാകുവാനും അങ്ങ് നല്‍കിയ ഒരു അവസരമാണല്ലോ ഈ ദിവസം. കര്‍ത്താവേ ഇന്നത്തെ എന്റെ ചിന്ത വാക്ക് കര്മങ്ങളെ പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി അങ്ങേക്ക് സമര്‍പ്പിക്കുന്നു. അയോഗ്യനായ ഞാന്‍ അങ്ങയുടെ സന്നിധിയില്‍ നില്‍ക്കുവാനോ അര്‍ഹനല്ല. പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും സഹായത്താല്‍ എന്റെ രക്ഷകനും നാഥനുമായ യേശുവിന്റെ തിരുരക്തത്തിന്റെ യോഗ്യതയാല്‍ ഞാന്‍ അങ്ങയുടെ സന്നിധിയില്‍ ഈ നിമിഷം എന്റെ ജീവിതത്തെ സമര്‍പ്പിക്കുന്നു. അവിടുത്തെ തിരുവിഷ്ടം നിറവേറട്ടെ. ഞാന്‍ ഇവിടെയായിരിക്കുംപോഴും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന എന്റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ ജീവിത പങ്കാളി മക്കള്‍ സുഹൃത്തുക്കള്‍ എല്ലാവരെയും അനുഗ്രഹിക്കണമേ. എപ്പോഴും അങ്ങയുടെ സാന്നിദ്ധ്യത്തില്‍ ഞാന്‍ ആയിരിക്കട്ടെ. എന്നില്‍ ഇന്നേദിവസം ഉണ്ടാകാവുന്ന എല്ലാ പാപസാഹച്ചര്യങ്ങളെയും അതി ജീവിക്കുവാന്‍ വേണ്ടുന്ന ശക്തി പരിശുദ്ധാത്മാവ് വഴി എനിക്ക് നല്‍കണമേ. അപകട സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അങ്ങുതന്നെ കൂട്ടയിരിക്കണമേ. വിദേശ നാടുകളില്‍ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന ഞങ്ങളുടെ സഹോദരങ്ങളില്‍ അങ്ങ് കനിയണമേ. അങ്ങയുടെ പുത്രനും ഞങ്ങളുടെ രക്ഷകനുമായ യേശുവിന്റെ വരവിനായി കൊച്ചു കൊച്ചു പുണ്യപ്രവര്‍ത്തികളിലൂടെ ഒരുങ്ങുവാനുള്ള എന്റെ ആഗ്രഹത്തെ അനുഗ്രഹിക്കണമേ. സര്‍വ സൃഷ്ടിജാലങ്ങലോടും ചേര്‍ന്ന് അങ്ങയെ മഹത്വപ്പെടുത്തുന്നു ആമേന്‍..

You may also like...

Leave a Reply

%d bloggers like this: