14.12.2012.ഈശോയെ ഈ പ്രഭാതത്തില്‍ ഒരു ചിന്ത ഞാന്‍ ധ്യാനിക്കട്ടെ

14.12.2012.ഈശോയെ ഈ പ്രഭാതത്തില്‍ ഒരു ചിന്ത ഞാന്‍ ധ്യാനിക്കട്ടെ.
പരിശുദ്ധ മറിയവും വിശുദ്ധ ഔസേപ്പ് പിതാവും ഓരോ വാതിലും മുട്ടി വിളിക്കുന്നു.. ഒരല്‍പം ഇടത്തിനായി..
നിറഞ്ഞ സത്രങ്ങള്‍ പോലെ അനേകം കാര്യങ്ങളാല്‍ നിറഞ്ഞ ഞങ്ങളുടെ മനസുകള്‍..അങ്ങേയ്ക്ക് ജന്മം ഏകുവാനാണ് അവര്‍ ഇരുവരും വാതിലുകള്‍ മുട്ടുന്നത്. വെളിപാട് പുസ്തകം പറയുന്നു, ഇതാ ഞാന്‍ വാതിലില്‍ മുട്ടുന്നു..
ഇവിടെ അങ്ങേക്കായി മറിയവും ഔസേപ്പ് പിതാവും വാതിലുകള്‍ മുട്ടുന്നു. എനിക്കും അങ്ങേക്കും ഇടയിലുള്ള രണ്ടു പ്രധാന തടസ്സങ്ങള്‍….വാതിലും അകത്തെ ജനങ്ങളുമാണ്. ഒന്ന്..ഞാന്‍ അങ്ങേക്കായി വാതില്‍ തുറക്കണം.. രണ്ടു..അങ്ങേക്കായി ഉള്ളില്ലുല്ലതിനെ പുറത്താക്കണം.. വാതില്‍ തുറന്നാലും അകത്തുള്ളവരെ പുറത്താക്കുന്നില്ലെങ്കില്‍ അങ്ങേക്ക് ജനിക്കുവാന്‍ സാധിക്കില്ല ഇനി, അകം വെടിപ്പാക്കിയാലും വാതില്‍ തുറക്കാതെ അങ്ങേക്ക് പ്രവേശിക്കാനും സാധ്യമല്ല.. എന്തുകൊണ്ടാണ് പരിശുദ്ധ അമ്മ ഇന്നും ദൈവഹിതപ്രകാരം അനേകം സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്…
ആ അമ്മയുടെ വേദന ഇന്നും മനസിലാക്കാതെ ആ അമ്മയെ തള്ളി കളയുന്നവര്‍ അവളുടെ ഉള്ളിലെ ഈശോയെ തിര

ിച്ചറിയാതെ പോകുന്നതെന്തേ…മാതാവിനെ, ദൈവം ഇന്നും അയക്കുന്നുണ്ട്.
മാതാവിന്റെ ഉള്ളിലെ യേശുവിനെ തിരിച്ചറിയുന്നവര്‍ മാതാവിനെ സ്വീകരിക്കും. ഇതാ ഈ കാലയളവില്‍ എന്റെ ഉള്ളം വൃത്തിയാക്കുവാന്‍ ഞാന്‍ കുംബസാരക്കൂടിനെ സമീപിക്കുന്നു. എന്റെ വാതില്‍ ഞാന്‍ തുറന്നിടാം..
മാതാവേ എന്റെ ഹൃദയവാതില്‍ അങ്ങേക്കും അങ്ങ് ജന്മം നല്‍കുവാന്‍ പോകുന്ന എന്റെ രക്ഷകനും വിശുദ്ധ ഔസേപ്പ് പിതാവിനും വേണ്ടി ഞാന്‍ തുറക്കുന്നു, ഇതാ, എന്റെ ഹൃദയം, ഭവനം, കുടുംബം തൊഴില്‍ മേഖല എല്ലാം.. ഞാന്‍ വൃത്തിയാക്കുന്നു… അവയുടെ വാതിലുകള്‍ തുറക്കുന്നു. അമ്മെ മാതാവേ, വിശുദ്ധ ഔസേപ്പേ എന്റെ ഈ മേഖലകളില്‍ പ്രവേശിക്കണമേ. അവിടെ യേശുവിനെ ജനിപ്പിക്കണമേ.
മാതാവിനെ തള്ളിക്കളയുന്നവര്‍ യേശുവിനെയും മാതാവിനോടൊപ്പം തള്ളിക്കളയുന്നു.. ഈ സത്യം നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. ഇന്ന് മാതാവിനെ മുട്ടത്തോടെന്നും, കറിവേപ്പിലയെന്നും തള്ളിക്കളയുന്ന, മറിയത്തിനു ഒരു സ്ഥാനവും ഇല്ല എന്ന് പറഞ്ഞു തള്ളിക്കളയുന്ന സഹോദരങ്ങളെ നിങ്ങളും ഇന്ന് പറയുന്നത് @സത്രത്തില്‍ സ്ഥലമില്ല എന്ന് തന്നെയാണ്..ഓര്‍ക്കുക മറിയത്തിനു നേരെ വാതില്‍ കൊട്ടിയടക്കുന്നവരെ, അവളിലൂടെ ദൈവം നിങ്ങളുടെ ഉള്ളില്‍ ജനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന യേശുവിന്നെതിരെയാണ് നിങ്ങള്‍ വാതില്‍ അടയ്ക്കുന്നത്..

You may also like...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.