ആഗമനകാലം ഒരുക്കത്തിന്റെ കാലം

തിരുസഭാമാതാവ് പ്രാര്‍ത്ഥനാ പൂര്‍വ്വം ആഗമാനകാലത്തിലേക്ക് പ്രവേശിക്കുന്നു.. ആഗമനം എന്നാ വാക്കില്‍ തന്നെ ഈ തിരുക്കര്‍മ കാലത്തിന്റെ മിഴുവാന്‍ അര്‍ത്ഥവും അടങ്ങിയിട്ടുണ്ട്. ആഗാമാനകാലഘട്ടത്തില്‍ നാല് ഞായറാഴ്ചകള്‍ ആണുള്ളത്. ഈ കാലഘട്ടത്തിന്റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രദമ വരവിന്റെ അനുസ്മരണമാണ്. കര്‍ത്താവിന്റെ പ്രദമ ആഗമനത്തിന്റെ അനുസ്മരണം ആഘോഷിക്കുമ്പോഴും അവിടുത്തെ രണ്ടാമത്തെ വരവിനെ പ്രത്യാശയോടെ കാത്തിരിക്കുന്ന സമൂഹമാണ് ക്രിസ്തീയ സമൂഹം. ദൈവമെന്ന സത്യത്തെ കുറിച്ചുള്ള ആഘോഷമാണിത്. ക്രിസ്തുവില്‍ സര്‍വസൃഷ്ടിയും ഒന്നുചെരും എന്നുള്ള വലിയ വെളിപ്പെടുത്തലിന്റെ ആഘോഷമാണിത്. ആ ഒന്നുചേരല്‍ പ്രക്രിയയില്‍ നമ്മളും പങ്കാളികളാകുന്നു. ആഗാമാനകാലം ഒരേ സമയം ഭൂത ഭാവികാലങ്ങളിലേക്ക് നമ്മെ നയിക്കുന്നു. ഭൂതകാലത്തിന്റെ ഓര്‍മയില്‍ ഭാവിയിലേക്ക് പ്രത്യാശയോടെ നോക്കികണ്ടു വര്‍ത്തമാനകാലത്തില്‍ ജീവിക്കുവാന്‍ തിരുസഭ നമ്മെ ക്ഷണിക്കുന്നു. ക്രിസ്തു ജനനം ചരിത്രസംഭാവമാണ്. മനുഷ്യകുലത്തിന്റെ മുഴുവന്‍ രക്ഷകനായി ഭൂമിയില്‍ അവതരിച്ച ക്രിസ്തുവിന്റെ ജനനം അനുസമാരിക്കുംപോഴും നമ്മുടെ ലക്‌ഷ്യം ക്രിസ്തുവിന്റെ രണ്ടാം വരവാണ്. നമ്മള്‍ സഭയോടൊപ്പം തീര്‍ത്ഥടനത്തിലാണ്. ദൈവത്തിന്റെ ഒരിക്കലും മുറിയാത്ത ചരിത്രമാണ് ഈ ആഘോഷം. ആഗാമാനകാലം കാത്തിരുപ്പിന്റെയും പ്രത്യാശയുടെയും കാലമാണ്. ജീവിചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ മഹിമ പ്രതാപത്തോടെ വരുവാനിരിക്കുന്ന യേശുക്രിസ്തുവിന്റെ ജനനത്തിന്റെ അനുസ്മരണം, അവിടുത്തെ കാത്തിരിക്കുന്ന ഓരോ വ്യക്തിയിലും സന്തോഷം നിറയ്ക്കുന്നു. ഒപ്പം ജീവിതത്തെ അവിടുത്തെ മഹാവരവിനുവേണ്ടി ഒരുക്കുവാനും പ്രേരിപ്പിക്കുന്നു. തിരുസഭ കര്‍ത്താവിന്റെ വരവിനുവേണ്ടി ഒരുങ്ങുകയാണ്. പ്രിയപ്പെട്ടവരെ, യേശുവിന്റെ ജനനം ആഘോഷിക്കുവാന്‍ നമ്മളും ഒരുങ്ങുവാന്‍ തിരുസഭ മാതാവ് ക്ഷണിക്കുന്നു. നല്ല ഒരു കുമ്പസാരം നടത്താനുള്ള ഒരു അവസരമായി ഇതിനെ കാണാം. നാം ചിന്തയിലും വാക്കിലും പ്രവര്‍ത്തിയില്‍ ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ പാപങ്ങളും എഴുതിവെച്ചു നമുക്ക് പാപമോചനത്തിന്റെ കുമ്പസാര കൂട്ടിലേക്ക് അണയാം. പുതിയ വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ , നക്ഷത്രങ്ങളാല്‍ അലങ്കരിക്കുംപോള്‍ നല്ല ഭക്ഷണം തയ്യാറാക്കുമ്പോള്‍ പുല്ക്കോട് ഒരുക്കുമ്പോള്‍ ഒരുകാര്യം മറക്കാതിരിക്കാം അവിടത്തേക്ക് ജനിക്കാന്‍ നമ്മുടെ ഹൃദയം ഒരുക്കാതെ മറ്റെന്തു ഒരുക്കം നമ്മള്‍ നടത്തിയാലും അതെല്ലാം പാഴാണ്. പ്രാര്‍ത്ഥനയും പരിത്യാഗങ്ങളും വഴി ഈ കാലഘട്ടം നമുക്ക് നമ്മെത്തന്നെ ഒരുക്കാം. പരിശുദ്ധ മറിയവും വിശുദ്ധ യൌസേപ്പ് പിതാവും ഈശോക്ക് ജനിക്കുവാന്‍ നമ്മുടെ ഹൃദയ വാതിലുകളില്‍ മുട്ടുന്നുണ്ട്. ലുകീകമായ കാര്യങ്ങളാല്‍ മനസ് നിറഞ്ഞാല്‍ ഒരുപക്ഷെ നമുക്ക് നഷ്ടപ്പെടുന്നത് രക്ഷയും രക്ഷകനും ആണെന്ന് തിരിച്ചറിയാം. നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും കുടുംബത്തിലും നിന്ന് ഈശോ ജനിക്കുവാന്‍ തടസ്സമായി നില്‍ക്കുന്ന എല്ലാം എടുത്തു മാറ്റി, അവിടുത്തെ ജനനം ആഘോഷിക്കുവാന്‍ നമുക്കൊരുങ്ങാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ..  by Fr. Milton   George, Spain

You may also like...

Leave a Reply

%d bloggers like this: