15.12.2012

15.12.2012. ഇന്നത്തെ പ്രഭാതത്തില്‍…എന്റെ സൃഷ്ടാവും പരിപാലകനുമായ കര്‍ത്താവേ അങ്ങയുടെ മഹത്വപ്പൂര്‍ണമായ നാമത്തെ സ്തുതിക്കുവാന്‍ ഇതാ ഞാന്‍ വന്നിരിക്കുന്നു. ഞങ്ങളുടെ രക്ഷകനായ അങ്ങയുടെ ജന്മദിനത്തിനായി ഒരുങ്ങുന്ന ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്
കണമേ. ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടെ ഈ ദിവസങ്ങളില്‍ ഒരുങ്ങുന്ന എല്ലാ മക്കളെയും അങ്ങ് കാണുന്നല്ലോ. അവരുടെ നിയോഗങ്ങളെ അനുഗ്രഹിക്കണമേ. എന്നെ സര്‍വഭയങ്ങളില്‍ നിന്നും മോചിക്കുകയും എനിക്ക് വേണ്ടുന്നവയെല്ലാം നല്‍കുകയും ചെയ്യുന്ന അങ്ങയെ മറന്നു ജീവിച്ച നിമിഷങ്ങളെ ഓര്‍ത്ത്‌ ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ അങ്ങില്‍ നിന്നും സ്വീകരിച്ചതെല്ലാം നന്മയായിരുന്നിട്ടും അങ്ങേക്ക് പകരം തന്നത് തിന്മകളാണല്ലോ. അങ്ങയുടെ മകനെന്നു വിളിക്കപ്പെടുവാനുള്ള യാതൊരു യോഗ്യതയും എന്നിലില്ല. കര്‍ത്താവേ അനുഗ്രഹത്തിന്റെ ഈ ക്രിസ്തുമസ് കാലത്തില്‍ മോശമായ കാര്യങ്ങള്‍ കാണുന്നതില്‍ നിന്ന് എന്റെ കണ്ണുകളെയും കേള്‍ക്കുന്നതില്‍ നിന്ന് എന്റെ ചെവികളെയും പറയുന്നതില്‍ നിന്ന് എന്റെ നാവിനെയും അവ ആസ്വദിക്കുന്നതില്‍ നിന്ന് എന്റെ ഹൃദയത്തെയും ഞാന്‍ മാറ്റി നിര്‍ത്തുന്നു. എന്റെ ശരീരത്തിലെ ഓരോ അവയവങ്ങളെയും അങ്ങയുടെ ആഗ്രഹങ്ങള്‍ക്കായി വിട്ടുതരുന്നു. ഹൃദയം നുറുങ്ങിയവര്‍ക്ക് സമീപസ്ഥനായ അങ്ങ് എന്റെ പാദങ്ങള്‍ക്ക് ശക്തി പകര്‍ന്നു വിശുദ്ധിയുടെയും സത്യാ വിശ്വാസത്തിന്റെയും പാതയിലൂടെ നയിക്കണമേ. ദൈവപുത്രന് ജന്മമേകുവാന്‍ സ്ഥലം അന്വേഷിക്കുന്ന പരിശുദ്ധ അമ്മെ, വിശുദ്ധ ഔസേപ്പ് പിതാവേ എന്റെ ഹൃദയത്തിലും ജീവിതത്തിലും നിന്ന് ഈശോ ജനിക്കുവാന്‍ തദസ്സമായതെല്ലം ഞാന്‍ എടുത്തു മാറ്റുന്നു. എന്നില്‍ യേശു ജനിക്കട്ടെ. അത്യുന്നതങ്ങള്‍ ദൈവമഹത്വം പാടുന്ന മാലാഖമാരെ ആ സ്വര്‍ഗീയ ആനന്ദത്തിലേക്ക് ഞങ്ങളെയും വളരാന്‍ സഹായിക്കണേ…

You may also like...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: