പൊതുവായ പ്രാർത്ഥനകൾ

Common prayer in Malayalam – (Pothuvaya Prarthanakal) പൊതുവായ പ്രാർത്ഥനകൾ

അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ത്ഥന
“ഓ ഈശോനാഥാ ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവില്‍ എന്നെ മറയ്ക്കണമേ .സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്‍റെ ആശയില്‍നിന്നും എന്നെ വിമുക്തയാക്കണമെ .കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍നിന്നും എന്നെ രക്ഷിക്കണമെ .ഒരു പര മാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമെ .സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമെ .പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്‍റെ ഈശോയെ , ലൗകീകാശ്വാസങ്ങളെല്ലാം എനിക്കു കയ്പായി പകര്‍ത്തണമെ . നീതിസൂര്യനായ എന്‍റെ ഈശോയെ ,നിന്‍റെ ദിവ്യകതിരിനാല്‍ എന്‍റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹൃദയത്തെ ശുദ്ധീകരിച്ച് നിന്‍റെ നേര്‍ക്കുള്ള സ്നേഹത്താല്‍ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണമെ “.

ആമ്മേന്‍ .

ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന

  1. ഈശോയുടെ മുള്‍മുടിയില്‍ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ,പിശാചിന്‍റെ തല തകര്‍ക്കണമേ [10 പ്രാ]
  2. ഈശോയുടെ കരങ്ങളില്‍ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ ,പിശാചിന്‍റെ തല തകര്‍ക്കണമേ [10 പ്ര ]
  3. ഈശോയുടെ വിലാപില്‍ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ പിശാചിന്‍റെ തല തകര്‍ക്കണമേ [10 പ്ര ]
  4. ഈശോയുടെ കണങ്കാലില്‍ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ പിശാചിന്‍റെ തല തകര്‍ക്കണമേ [10 പ്രാ ]
  5. ഈശോയുടെ ശരീരത്തില്‍ ഏറ്റുവാങ്ങിയ അടി പിണറുകളാല്‍ ഞങ്ങളെ രക്ഷിക്കണമേ [10 പ്ര ]
  6. പരിശുദ്ധ അമ്മേ ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമേ [10 പ്ര ]
  7. ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയത്തില്‍ നിന്നും ഒഴുകിയ സ്നേഹശക്തിയാല്‍ ഞങ്ങളേയും ലോകം മുഴുവനുമുള്ള എല്ലാ മക്കളേയും രക്ഷിക്കണമേ

 

വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈസോമിശിഹായിലുംഞാന്‍ വിശ്വസിക്കുന്നു .ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു .പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് ,കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു .പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു .വിശുദ്ധ കത്തോലിക്കാ സഭയിലും ,പുണ്യവാന്മാരുടെ ഐക്യത്തിലും ,പാപങ്ങളുടെ മോചനത്തിലും ,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു . ആമ്മേന്‍

A daily common prayer Malayalam combined_Page_1

A daily common prayer Malayalam combined_Page_2

A daily common prayer Malayalam combined_Page_3

A daily common prayer Malayalam combined_Page_4

A daily common prayer Malayalam combined_Page_5

A daily common prayer Malayalam combined_Page_6

Common Teachings (Malayalam) പ്രബോധന ജപങ്ങൾ

A daily common prayer Malayalam combined_Page_7

A daily common prayer Malayalam combined_Page_8

A daily common prayer Malayalam combined_Page_9

A daily common prayer Malayalam combined_Page_10

A daily common prayer Malayalam combined_Page_11

Prayer to the Trinity (Malayalam) പരിശുദ്ധ ത്രിത്വത്തോടുള്ള പ്രാർത്ഥന

trinitarian-prayer-001

രോഗികളുടെ നാഥൻ (Rogikalude Naathan)

Prayer Book for the Sick (Malayalam)

Prayer-Book-for-the-Sick-Malayalam-1

Prayer-Book-for-the-Sick-Malayalam-2

Prayer-Book-for-the-Sick-Malayalam-3

Prayer-Book-for-the-Sick-Malayalam-4

Prayer-Book-for-the-Sick-Malayalam-5

Prayer-Book-for-the-Sick-Malayalam-6

Prayer-Book-for-the-Sick-Malayalam-7

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: